ചേലക്കരയിലെ വിജയം കേരളത്തിലെ ഭരണ അനുകൂല വികാരത്തിന്റെ തെളിവ്: എം ബി രാജേഷ്
ചേലക്കര > ചേലക്കരയിലെ തകർപ്പൻ വിജയം കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ല എന്ന് മാത്രമല്ല ഭരണ അനുകൂല വികാരമുണ്ടെന്നു കൂടിയാണ് തെളിയിച്ചതെന്ന് മന്ത്രി എം ബി രാജേഷ്. ചേലക്കരയിലെ വിജയമാണ് യഥാർത്ഥ രാഷ്ട്രീയ വിജയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. ആ രാഷ്ട്രീയ വിജയം എൽഡിഎഫിനാണ് ലഭിച്ചത്. കെ സി വേണുഗോപാലിന്റെ അഭിപ്രായമനുസരിച്ചാണെങ്കിൽ യുഡിഎഫിന് രാഷ്ട്രീയ പരാജയമുണ്ടായെന്നും എം ബി രാജേഷ് പറഞ്ഞു. പാലക്കാട് എൽഡിഎഫ് വലിയ മുന്നേറ്റം നടത്തി. 2016, 2021തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ട് വർധിപ്പിക്കാനായെന്നും എംബി രാജേഷ് പറഞ്ഞു. Read on deshabhimani.com