ആമയിഴഞ്ചാൻ അപകടം ; റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം : മന്ത്രി എം ബി രാജേഷ്



കോലഞ്ചേരി ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ച ദാരുണസംഭവത്തിൽ കേന്ദ്ര റെയിൽവേമന്ത്രി ഇടപെടണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. ഇത്രയും വലിയ ദുരന്തം സംഭവിച്ചിട്ട് റെയിൽവേയുടെ ഭാഗത്തുനിന്ന്‌ ഒരുസഹകരണവും ഉണ്ടായില്ല. അവർ ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഹൈക്കോടതി ചോദിച്ച കാര്യങ്ങൾക്ക് റെയിൽവേ സമാധാനം പറയേണ്ടിവരും. ഇത്രയും വലിയ ദുരന്തം നടന്നിട്ടും കണ്ണുതുറക്കാത്ത റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം തയ്യാറാകണം. കേരളത്തിലെ മാലിന്യനിർമാർജനത്തിൽ ഒന്നും നടക്കുന്നില്ലെന്ന വാദം തെറ്റാണ്. സംസ്ഥാന സർക്കാർ കൃത്യമായി ഇടപെടുന്നുണ്ട്. ബ്രഹ്മപുരത്തടക്കം ഈ മാറ്റം പ്രകടമാണ്. വന്ദേഭാരതിൽ അടക്കം യാത്രക്കാർക്ക് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂക്കൾ നൽകുന്നുണ്ട്. ഇത് റെയിൽവേമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വടയമ്പാടിയിൽ ശ്മശാന ഉദ്ഘാടനശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. Read on deshabhimani.com

Related News