യുഡിഎഫ്‌, എസ്‌ഡിപിഐയുടെ 
തടവിൽ: മന്ത്രി എം ബി രാജേഷ്‌



കൊച്ചി പാലക്കാട്ടെ യുഡിഎഫ്‌ വിജയത്തിനുപിന്നാലെ എസ്‌ഡിപിഐ നടത്തിയ വിജയാഹ്ലാദപ്രകടനം മതനിരപേക്ഷകേരളത്തിനുള്ള മുന്നറിയിപ്പാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌. യുഡിഎഫ്‌ സ്ഥാനാർഥിയുടെ വിജയത്തിൽ അവർ അവകാശവാദം ഉന്നയിച്ചിട്ട്‌ അതിനെ തള്ളിപ്പറയാൻ ഒരു യുഡിഎഫ്‌ നേതാവിനും നാവ്‌ പൊന്തിയിട്ടില്ല. അതിനാകാത്തവിധം യുഡിഎഫ്‌, എസ്‌ഡിപിഐയുടെ തടവിലായെന്നും മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.  തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും എസ്‌ഡിപിഐയുടെ വോട്ട്‌ വേണ്ടെന്ന്‌ യുഡിഎഫ്‌ പറഞ്ഞില്ല. അതെല്ലാം കേരളം ചർച്ച ചെയ്യും. പാലക്കാട്‌ എൽഡിഎഫിന്‌ വോട്ട്‌ വർധിച്ചു.   ബിജെപിയുമായുള്ള വോട്ടിലെ അന്തരം ഗണ്യമായി കുറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 9000 വോട്ടിന്റെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 14,000 വോട്ടിന്റെയും അന്തരമുണ്ടായിരുന്നത്‌ 2000ലേക്കെത്തിയെന്നും എം ബി രാജേഷ്‌ പറഞ്ഞു. Read on deshabhimani.com

Related News