രാഷ്ട്രീയ അഭയം നൽകില്ലെന്ന് എം എം ഹസ്സൻ
തിരുവനന്തപുരം അൻവറിന് യുഡിഎഫ് രാഷ്ട്രീയ അഭയം നൽകില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞു. പി വി അൻവർ പുതിയതായി ഒന്നും പറഞ്ഞില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണം ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷം അൻവർ എവിടെയായിരുന്നു? രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നു പറഞ്ഞ അൻവറിനു രാഹുലിന്റെ പേരിനൊപ്പം ഗാന്ധി എന്നത് ചേർത്തതിലായിരുന്നു വിഷമം. അങ്ങനെയുള്ള ആൾ വലിയ കോൺഗ്രസ് പാരമ്പര്യം അവകാശപ്പെട്ടിട്ട് എന്തുകാര്യമെന്നും ഹസ്സൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. Read on deshabhimani.com