എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി



കൊച്ചി > മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിക്കും. ആയിരക്കണക്കിന് പാർടി പ്രവർത്തകരും ജനങ്ങളും പ്രിയ സഖാവിന് അന്ത്യാ‍ഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. പൊതുദർശനം നടന്ന ടൗണ്‍ഹാളില്‍ നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. മൃതദേഹം പള്ളിയിൽ സംസ്കരിക്കണമെന്നും മെഡിക്കൽ കോളേജിന് കൈമാറരുതെന്നും ആവശ്യപ്പെട്ട് മകൾ ആശ ഹർജി നൽകിയിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയ ഹൈക്കോടതി അനാട്ടമി നിയമപ്രകാരം മെഡിക്കൽ കോളേജിന്‌ തീരുമാനമെടുക്കാമെന്നും അതുവരെ മോർച്ചറിയിൽ സൂക്ഷിക്കാനും ഉത്തരവിടുകയായിരുന്നു.  ഇതിന് പിന്നാലെ മൃതദഹം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തുടങ്ങവെയാണ് ബിജെപി അനുഭാവിയായ ആശ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചത്. മൃതദേഹം വിട്ടു കൊടുക്കാതെ സമീപത്തുണ്ടായിരുന്ന പാർടി പ്രവർത്തകർക്ക് നേരെ ആശ അസഭ്യവർഷം നടത്തി.     എം എം ലോറൻസിന്റെ ആ​ഗ്രഹപ്രകാരമായി മൃതദേഹം പഠനാവശ്യത്തിനു കൈമാറാനായി തീരുമാനിച്ചത്. ഈ ആഗ്രഹം പിതാവ് തന്നോട് പറഞ്ഞിരുന്നതായി മകന്‍ അഡ്വ. എം എല്‍ സജീവനും അറിയിച്ചിരുന്നു. തന്റെ സഹോദരി ആര്‍എസ്എസിന്റെ കൈയിലെ ടൂളാണെന്നും ജീവിച്ചിരിക്കുമ്പോഴും പിതാവിന്റെ നിലപാടിന് എതിരായിരുന്നുവെന്നും പാര്‍ടിയെയും നേതാക്കളെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നാടകങ്ങളെന്നും സജീവൻ പ്രതികരിച്ചു. Read on deshabhimani.com

Related News