എം എം ലോറൻസിന് ആയിരങ്ങളുടെ അന്ത്യപ്രണാമം



കൊച്ചി > അതുല്യനായ വിപ്ലവകാരിക്ക്‌, തൊഴിലാളികളുടെ പ്രിയപ്പെട്ട എം എം ലോറൻസിന്‌ രാഷ്‌ട്രീയ, സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി. എം എം ലോറൻസ്‌ മുന്നിൽനിന്നു നയിച്ച എണ്ണമറ്റ പോരാട്ടങ്ങൾക്ക്‌ സാക്ഷിയായ മഹാനഗരത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്ര സമരകേരളത്തിന്റെ സാന്നിധ്യത്താൽ വികാരോജ്വലമായി. ഭരണ, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർമുതൽ വിദ്യാർഥികളും തൊഴിലാളികളും കച്ചവടക്കാരും സാധാരണക്കാരും ഉൾപ്പെടെ ആയിരങ്ങൾ ധീരനായ പോരാളിക്ക്‌ വീരോചിതപ്രണാമം അർപ്പിക്കാനെത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എ കെ ബാലൻ, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി കെ ബിജു, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, എം ബി രാജേഷ്‌, ആർ ബിന്ദു, പി എ മുഹമ്മദ്‌ റിയാസ്‌, കെ കൃഷ്‌ണൻകുട്ടി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, സി എം ദിനേശ്‌മണി, കെ ചന്ദ്രൻപിള്ള, കെ പി ഉദയഭാനു, ജെ മേഴ്‌സിക്കുട്ടി അമ്മ, കെ വരദരാജൻ, ഇ എൻ മോഹൻദാസ്‌, കെ സോമപ്രസാദ്‌, ഗോപി കോട്ടമുറിക്കൽ, എം എം വർഗീസ്‌, സി വി വർഗീസ്‌, രാജു എബ്രഹാം, സി കെ ശശീന്ദ്രൻ, സൂസൻകോടി, കെ സജീവൻ, മുതിർന്ന നേതാക്കളായ വൈക്കം വിശ്വൻ, കെ എൻ രവീന്ദ്രനാഥ്‌ എന്നിവർ ആദരാഞ്‌ജലി അർപ്പിച്ചു. പ്രൊഫ. എം കെ സാനു, നടൻ മമ്മൂട്ടി, എൻ എസ്‌ മാധവൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, കെ പി സഹദേവൻ, ജോൺ ഫെർണാണ്ടസ്‌, പി ആർ മുരളീധരൻ, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം കെ പ്രകാശ്‌ ബാബു, ഹൈബി ഈഡൻ എംപി, മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌, ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ, കെ എസ്‌ രാധാകൃഷ്‌ണൻ, എംഎൽഎമാരായ പി വി ശ്രീനിജിൻ, കെ ജെ മാക്‌സി, പി നന്ദകുമാർ, കെ എൻ ഉണ്ണിക്കൃഷ്‌ണൻ, ആന്റണി ജോൺ, ഉമ തോമസ്‌, തോമസ്‌ കെ തോമസ്‌, ടി ജെ വിനോദ്‌, എംപിമാരായ പി പി സുനീർ, ഫ്രാൻസിസ്‌ ജോർജ്‌, മേയർ എം അനിൽകുമാർ, കെ വി തോമസ്‌, പി സി ചാക്കോ, ലതിക സുഭാഷ്‌, തമ്പാൻ തോമസ്‌, ജോസ്‌ തെറ്റയിൽ, കെ വി അബ്ദുൾഖാദർ, പി രാജു, കെ എം ദിനകരൻ, മുഹമ്മദ്‌ ഷിയാസ്‌, കെ പി രാജേന്ദ്രൻ, കെ ഇ ഇസ്‌മയിൽ, ഡോ. ജോസ്‌ചാക്കോ പെരിയപ്പുറം, സെബാസ്റ്റ്യൻ പോൾ, കെ എം ഐ മേത്തർ, സുനിൽ പി ഇളയിടം, വീക്ഷണം എംഡി ജയ്‌സൺ ജോസഫ്, പി സി തോമസ്‌, സംവിധായകൻ ബി ഉണ്ണിക്കൃഷ്‌ണൻ, സിമി റോസ്‌ബെൽ ജോൺ, ഡിവൈഎഫ്‌ഐ നേതാക്കളായ മീനു സുകുമാരൻ, അനീഷ്‌ എം മാത്യു, എ ആർ രഞ്‌ജിത്, കെ പി ജയകുമാർ തുടങ്ങിയവരും അന്ത്യാഞ്‌ജലി അർപ്പിച്ചു.   Read on deshabhimani.com

Related News