എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സിപിഐ എം സെക്രട്ടറിയറ്റ്‌ അനുശോചിച്ചു



തിരുവനന്തപുരം> പ്രമുഖ സോഷ്യലിസ്‌റ്റും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും മാതൃഭൂമി മാനേജിംഗ്‌ ഡയറക്ടറുമായ എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യ സംരക്ഷണത്തിനായി നിലപാട്‌ സ്വീകരിച്ചതിനെ തുടര്‍ന്ന്‌ അടിയന്തരാവസ്ഥ കാലത്ത്‌ ജയില്‍വാസം അനുഭവിച്ച അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനായിരുന്നു. എല്‍ഡിഎഫ്‌ കണ്‍വീനറായി പ്രവര്‍ത്തിച്ച ചുരുങ്ങിയ കാലം മുന്നണിക്ക്‌ കാര്യക്ഷമമായ നേതൃത്വം നല്‍കി. വിവിധ വിഷയങ്ങളിലുള്ള ആഴത്തിലുള്ള പാണ്ഡിത്യം അദ്ദേഹം രചിച്ച പുസ്‌തകങ്ങളില്‍ പ്രതിഫലിക്കുന്നു. മാതൃഭൂമി മാനേജിംഗ്‌ എഡിറ്റര്‍ എന്ന നിലയിലും നേതൃമികവ്‌ പ്രകടിപ്പിച്ചു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗ്ഗീയതക്കുമെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിച്ചിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണം മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക്‌ വലിയ നഷ്ടമാണ്‌ സൃഷ്ടിച്ചിട്ടുള്ളതെന്ന്‌ സെക്രട്ടേറിയേറ്റ്‌ അഭിപ്രായപ്പെട്ടു. Read on deshabhimani.com

Related News