വിമർശിക്കാൻ നല്ല ഭാഷ ഉപയോഗിക്കണം: എം വി ഗോവിന്ദൻ
തൃശൂർ > വിമർശിക്കാൻ സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എത്ര ശക്തമായ വിമർശവും സുന്ദരമായ ഭാഷയിലൂടെ നടത്താം. മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷയിൽത്തന്നെയാണ് അവർക്കുനേരെ വിമർശമുണ്ടായത്. മാധ്യമപ്രവർത്തകർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് കിട്ടുന്ന പദപ്രയോഗങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം എൻ എൻ കൃഷ്‌ണദാസ് നടത്തിയ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. Read on deshabhimani.com