സിബിഐ അന്വേഷണം ; കോടതി നിലപാട് 
സ്വീകരിക്കട്ടെ : എം വി ഗോവിന്ദൻ



തൊടുപുഴ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സിപിഐ എം എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൊടുപുഴയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. അന്വേഷണം ശരിയായ നിലയിലാണ്‌ മുന്നോട്ടു പോകുന്നത്. സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ കോടതി ആവശ്യമായ നിലപാട് സ്വീകരിക്കട്ടെ.  സിബിഐ അന്വേഷണത്തെക്കുറിച്ച് സിപിഐ എമ്മിന് വ്യക്തമായ ധാരണയുണ്ട്. സിബിഐ കൂട്ടിൽ കിടക്കുന്ന തത്തയാണ് എന്നു പറഞ്ഞത് സുപ്രീംകോടതിയാണ്. സിബിഐ അന്വേഷണമാണ് എല്ലാത്തിനും അവസാനം എന്ന് അംഗീകരിക്കാനാവില്ല. എസ്ഡിപിഐയുമായി ഇന്നേവരെ സിപിഐ എം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. മനോരമ കൊടുത്ത വാർത്തയ്ക്കെതിരെ കോടതിയിൽ പോകും. ചില പഞ്ചായത്തുകൾ എസ്ഡിപിഐയും സിപിഐ എമ്മും ചേർന്ന് ഭരിക്കുകയാണെന്ന കള്ളപ്രചാരണമാണ്  നടത്തിയത്. മനോരമ പറഞ്ഞ എല്ലാ പഞ്ചായത്തുകളും പരിശോധിച്ച്‌, സിപിഐ എം സെക്രട്ടറിയറ്റ് പത്രക്കുറിപ്പ് ഇറക്കി. എന്നിട്ടും അവർ തിരുത്തിയില്ല. സിഎച്ച്ആർ വിഷയത്തിൽ ഇടുക്കിയിലെ ജനങ്ങളോട് പറഞ്ഞ വാക്ക് സർക്കാർ പാലിക്കും. ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വർഗീയവാദത്തെയും ഒരുപോലെ എതിർക്കും. രണ്ടും അപകടകരമാണ്. ഇവരുടെ സഹായം സ്വീകരിച്ചാണ് യുഡിഎഫ് പാലക്കാട് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ ഭീഷണി: 
രാഷ്ട്രീയ പ്രവർത്തകന്  ചേരാത്തത്‌ കെ സുരേന്ദ്രൻ മാധ്യമ പ്രവർത്തകർക്കെതിരെ  നടത്തിയത് ഭീഷണിയാണ്. ഒരു രാഷ്ട്രീയ പ്രവർത്തകനും പറയാൻ പാടില്ലാത്ത വാക്കുകളാണത്. വെറുതേ വിടാൻ പോകുന്നില്ലെന്ന വാക്കുകൾ ഗാന്ധിയെ നിശബ്ദനാക്കിയതിന്റെ മറ്റൊരു പകർപ്പാണ്. അവരുടെ അസഹിഷ്ണുതയാണ് വ്യക്തമാകുന്നത്. മാധ്യമ പ്രവർത്തകർക്കെതിരായ എല്ലാ കടന്നാക്രമണങ്ങൾക്കുമെതിരെ  ശബ്ദമുയർത്തണം. മാധ്യമങ്ങളുടെ തെറ്റായ പ്രവണതകളാണ് ഇടതുപക്ഷം എതിർക്കുന്നത്.   Read on deshabhimani.com

Related News