ജമാ അത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും സഖ്യകക്ഷികളാക്കുകയാണ് കോൺഗ്രസ്: എം വി ​ഗോവിന്ദൻ



തിരുവനന്തപുരം > കോൺ​ഗ്രസിന്റേത് വർ​ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ജമാ അത്തെ ഇസ്ലാമിക്ക് എതിരെ പാർടി വിമർശനം ഉന്നയിച്ചാൽ അത് മുസ്ലിങ്ങൾക്ക് എതിരെയുള്ള വിമർശനമാണെന്നും ആർഎസ്എസിനെ വിമർശിച്ചാൽ അത് ഹിന്ദുക്കൾക്ക് എതിരായ വിമർശനമാണ് എന്ന് പറയുന്ന സമീപനമാണുള്ളത്. ഇതുപോലെ തന്നെ ന്യൂന പക്ഷ വർ​ഗീയതയും ഭൂരിപക്ഷ വർ​ഗീയതയും സിപിഐ എമ്മിനെതിരായും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായും ശക്തമായി വരികയാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. മുസ്ലിം സമുദായത്തിലെ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണ് വർ​ഗീയ വാദികളായ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും. മുസ്ലിം സമുദായത്തിലെ മഹാ ഭൂരിപക്ഷവും സെക്കുലർ സമുദായത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. വർ​ഗീയ സംഘടനയായ ആർഎസ്എസിനെ പോലെ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും നിലകൊള്ളുകയാണ്. ഈ ജമാ അത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും സഖ്യകക്ഷിയാണ് ഇപ്പോൾ കോൺ​ഗ്രസ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായിട്ടും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ  ഭാ​ഗമായിട്ടും ഒരു സഖ്യകക്ഷിയെപ്പോലെയാണ് പ്രവർത്തിച്ചത്. കോൺ​ഗ്രസ് ഒരു സഖ്യകക്ഷിയെപ്പോലെ ജമാ അത്തെ ഇസ്ലമിയെയും എസ്ഡിപിഐയേയും ചേർത്ത് നിർത്തുകയാണ്. ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതമാണ് ഇതുണ്ടാക്കുക. കോൺ​ഗ്രസിലും ലീ​ഗിലും പ്രശ്നങ്ങളുണ്ടായേക്കും. വർ​ഗീയതയ്ക്കെതിരെ നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീ​ഗെന്നാണ് അവർ പറയുന്നത്. പക്ഷേ ഇസ്ലാമിക രാഷ്ട്രം വേണം എന്ന വാദം ഉന്നയിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ചേർന്ന് സഖ്യകക്ഷിയായി പ്രവർത്തിക്കുകയാണ്. ന്യൂനപക്ഷ വർ​ഗീയ വാദത്തെയും ഭൂരിപക്ഷ വർ​ഗീയ വാദത്തെയും ഇടതുപക്ഷം ശക്തിയായി തന്നെ എതിർക്കും. ഇതിനെതിരായ ശക്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടു മാത്രമേ ഇടത്- പുരോ​ഗമന പ്രസ്ഥാനങ്ങൾക്ക് മുന്നോട്ട് പോകാനാകൂ. വർ​ഗീയ വാദികളുടെ കൂടി വോട്ട് നേടിയാണ് കോൺ​ഗ്രസ് ജയിച്ചത്. ഒരു വർ​ഗീയതയോടും സിപിഐ എം സന്ധി ചെയ്യില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com

Related News