മധു മുല്ലശേരിയെ പുറത്താക്കി
തിരുവനന്തപുരം സിപിഐ എം തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും പൊതുജനമധ്യത്തിൽ പാർടിയെ അപകീർത്തിപ്പെടുത്തുകയും ചെയ്‌ത മംഗലപുരം മുൻ ഏരിയാസെക്രട്ടറി മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. പാർടിക്ക് യോജിക്കാത്ത നടപടിയാണ് മധുവിന്റേതെന്ന് ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. നേതാക്കളെ വ്യക്തിഹത്യ ചെയ്‌തതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മംഗലപുരം ഏരിയ സമ്മേളനത്തിൽ ഭൂരിപക്ഷം അംഗങ്ങളും മധുവിനെതിരായി നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്. സെക്രട്ടറി സ്ഥാനം നഷ്‌ടമാകും എന്നുറപ്പിച്ച മധു മുൻകൂർ തയാറാക്കിയ തിരക്കഥയനുസരിച്ച് വാർത്താ ചാനലുകളെ വിളിച്ചുവരുത്തി ‘ഇറങ്ങിപ്പോക്ക് നാടകം’ നടത്തുകയായിരുന്നു. ഡിവെെഎഫ്ഐ നടപടിയെടുത്തു ഡിവൈഎഫ്‌ഐ മംഗലപുരം ബ്ലോക്ക് കമ്മിറ്റി അംഗം മിഥുൻ മുല്ലശ്ശേരിയെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ അറിയിച്ചു. വർഗീയശക്തികളുമായി സഹകരിക്കാനുള്ള മിഥുന്റെ നിലപാട് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് എതിരായതിനാലാണ് നടപടി. Read on deshabhimani.com