'മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായിട്ടില്ല, വാര്‍ത്ത അടിസ്ഥാനരഹിതം': പ്രിന്‍സിപ്പല്‍ ഷജീല ബീവി



കൊച്ചി> മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഷജീല ബീവി. പദവി നീട്ടി നല്‍കണമെന്ന് 2019 - ല്‍ തന്നെ അപേക്ഷിച്ചതാണെന്നും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ആശങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. മഹാരാജാസ് കോളജിന് സ്വയംഭരണാവകാശ പദവി നഷ്ടപ്പെട്ടെന്ന് യുജിസിയുടെ വിവരാവകാശരേഖ പുറത്തു വന്നതിനു പിന്നാലെയാണ് വിശദീകരണവുമായി പ്രിന്‍സിപ്പല്‍ രംഗത്തെത്തിയത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നു ഷാജില ബീവി പറഞ്ഞു. 2019 ഡിസംബറില്‍ യൂണിവേഴ്‌സിറ്റിക്കു കത്ത് അയച്ചുവെന്നും, 2022 - ലാണ് മറുപടിയായി പ്രോപ്പര്‍ ചാനലിലൂടെ അല്ല അപേക്ഷിച്ചതെന്ന് യുജിസി അറിയിച്ചത്. കോളേജില്‍ നിന്നു കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് അപേക്ഷ നല്‍കിയത്. കോളേജിന്റെ അപേക്ഷ പരിശോധിക്കാന്‍ യുജിസിക്ക് കാലതാമസം ഉണ്ടായെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സേവ് യൂണിവേഴ്‌സിറ്റി ഫോറം ഉന്നയിക്കുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടടേണ്ട സാഹചര്യമില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സ്ഥാപനം ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നതെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഷാജില ബീവി പറഞ്ഞു.   Read on deshabhimani.com

Related News