ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ 1000 രൂപ ഉത്സവ ബത്ത



തിരുവനന്തപുരം > ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണം ഉത്സവബത്തയായി 1000 രൂപവീതം ലഭിക്കും. ഇതിനായി 56.91 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ്‌ ഉത്സവബത്ത അനുവദിച്ചത്‌. നഗരതൊഴിലുറപ്പിനും 1000 രൂപ ഉത്സവബത്ത അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച്‌ 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5929 തൊഴിലാളികൾക്കാണ്‌ ബത്ത ലഭിക്കുന്നത്. സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക്‌ 19.81 കോടി ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക്‌ പ്രതിഫലം നൽകാനായി 19.81 കോടി രൂപ അനുവദിച്ചു. ഒമ്പതിനായിരത്തോളം ഏജന്റുമാർക്കാണ്‌ ഒരു ഗഡു പ്രതിഫലം ലഭിക്കുന്നത്‌. Read on deshabhimani.com

Related News