സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ
കൊച്ചി > സിനിമ എഡിറ്റർ നിഷാദ് യൂസഫ് (43) മരിച്ച നിലയിൽ. ഇന്ന് പുലർച്ചെ കൊച്ചി പനമ്പള്ളിനഗറിലെ ഫ്ലാറ്റിലാണ് നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്. മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. തല്ലുമാല, ചാവേർ, ഉണ്ട, സൗദി വെള്ളക്ക, വൺ, ഓപ്പറേഷൻ ജാവ തുടങ്ങിയവയാണ് നിഷാദ് എഡിറ്റിങ് നിർവഹിച്ച പ്രധാന ചിത്രങ്ങൾ. 2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിനാണ് നിഷാദിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ എന്നിവയാണ് പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. Read on deshabhimani.com