ഗൃഹനാഥൻ റോഡരികിൽ കുഴഞ്ഞുവീണു മരിച്ചു
അമ്പലത്തറ> ഗൃഹനാഥൻ റോഡരികിൽ കുഴഞ്ഞുവീണു മരിച്ചു. പറക്കളായി കാലിക്കടവിലെ കെ ബാലൻ (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ വീടിന് സമീപത്തെ വഴിയരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ബാലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരേതനായ ഏരായ്, ചന്ദ്ര ദമ്പതികളുടെ മകനാണ്. ഭാര്യ: കല്യാണി. മക്കൾ: ഭവ്യശ്രീ, കാവ്യശ്രീ. സഹോദരങ്ങൾ: നാണു, നാരായണി, പരേതരായ സുരേന്ദ്രൻ, കല്യാണി. Read on deshabhimani.com