ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു



കടുത്തുരുത്തി> നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.  പ്രശോഭ് മാത്യു (42) ആണ് മരണപ്പെട്ടത്. കടുത്തുരുത്തി - ആയാംകുടി റോഡിൽ മേട്ടുംപാറ ജംഗ്ഷന് സമീപം ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. വീട്ടിൽ മുറ്റത്ത് ടൈൽ വിരിക്കുന്ന ജോലി നടക്കുന്നതിനാൽ അവർക്ക് നൽകുന്നതിനുള്ള പണം എടുക്കുന്നതിനായി കടുത്തുരുത്തിയിലെ എടിഎമ്മിൽ പോയി വരുന്നതിനിടെയാണ് പ്രശോഭ് ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത്. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ്  മുക്കാൽ മണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്നിട്ടും ഓടി കൂടിയവർ ആരും ഇയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ തയ്യാറായില്ല. തുടർന്ന് അതുവഴിയെത്തിയ ഒരാൾ പ്രശോഭിനെ ആംബുലൻസ് വരുത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മുട്ടുചിറ എച്ച് ജി എം ആശുപത്രി മോർച്ചറിയിൽ.സംസ്കാരം പിന്നീട്. ഭാര്യ  സിമി (നഴ്സ്,ഇസ്രേയൽ). മകൾ: റോസ് മരിയ. അമ്മ: മേരി  സഹോദരങ്ങൾ: പ്രകാശ്‌ (യുകെ), പ്രിൻസി(അയർലൻഡ്).   Read on deshabhimani.com

Related News