മണ്ണാർക്കാട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ



പാലക്കാട് > മണ്ണാർക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. കാസർകോട് സ്വദേശികളായ ലോറിയുടെ ഡ്രൈവർ മഹേന്ദ്ര പ്രസാദ്, ക്ലീനർ വർഗീസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പൊലീസ് ഇരുവരുടേയും മൊഴിയെടുത്തു.  അപകടത്തിൽ പരിക്കേറ്റ മഹേന്ദ്ര പ്രസാദും, വർഗീസും നിലവിൽ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 3ഓടെ മണ്ണാർക്കാട് തച്ചംപാറ പനയ്യംപാടത്താണ് അപകടമുണ്ടായത്. പാലക്കാട്- കോഴിക്കോട് ദേശീയ പാതയിലൂടെ സിമന്റ് കയറ്റി വരികയായിരുന്ന ലോറിയാണ് വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്‌. മറ്റോരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡിൽ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവർ മൊഴി നൽകിയത്. Read on deshabhimani.com

Related News