വിദ്യാർഥികളുടെ മരണം ; റോഡിലെ അപാകം പരിഹരിക്കും



തിരുവനന്തപുരം പാലക്കാട് പനയ്യംപാടം ദേശീയപാതയിൽ ലോറി  മറിഞ്ഞ് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തെ റോഡിന്റെ അപാകം പരിഹരിക്കും.  ഒരാഴ്ചയ്ക്കുള്ളിൽ പൊതുമരാമത്ത് വകുപ്പ് ഇതിനുള്ള  രൂപരേഖ ദേശീയപാത അതോറിറ്റിക്ക്  കൈമാറണമെന്ന്‌ മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം നിർദേശിച്ചു. 1.35 കോടി രൂപ ഉടൻ അനുവദിക്കാമെന്ന് ദേശീയപാത അധികൃതർ അറിയിച്ചിട്ടുണ്ട്.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്‌ നിർമാണ ചുമതല. റോഡിലെ ട്രാഫിക് ലൈനും ബോർഡും മോട്ടോർ വാഹനവകുപ്പ് നവീകരിക്കും. പാലക്കാട് മുണ്ടൂരിലും പനയ്യംപാടത്തും രാത്രിയാത്രയ്‌ക്കിടെ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത് തടയാൻ പ്രത്യേകം ഫ്ലാഷ് ലൈറ്റ്‌ സ്ഥാപിക്കും. ഫുട്‌പാത്ത്‌ സൗകര്യവും ഒരുക്കും. പാലക്കാട് ഐഐടിയും പഞ്ചായത്തും നിർദേശിച്ച പ്രവർത്തനവും പൂർത്തീകരിക്കാനും നിർദേശിച്ചു. ട്രാൻസ്‌പോർട്ട് കമീഷണർ സി എച്ച് നാഗരാജു, അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പി എസ് പ്രമോജ് ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സ്വകാര്യ ബസുകൾ 
രാത്രി സർവീസ് 
നടത്തണം: മന്ത്രി രാത്രികാലത്തെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ബസുകളും പെർമിറ്റ് അനുസരിച്ചുള്ള രാത്രി സർവീസുകൾ നടത്തണമെന്ന്  മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ബസുകൾക്കും രാത്രി ഒമ്പത്  വരെയുള്ള സർവീസ് നിശ്ചയിച്ചാണ് പെർമിറ്റ് അനുവദിക്കുന്നത്.  ഭൂരിഭാഗം ബസുകളും ആറരയോടെ സർവീസ് അവസാനിപ്പിക്കും. ഇത് മൂലം  യാത്രക്കാർ വല്ലാതെ ബുദ്ധിമുട്ടുന്നു.  പ്രശ്നം പരിഹരിക്കാൻ രാത്രി സർവീസുകൾ സ്വകാര്യബസുകൾ ഊഴംവച്ച് ഓടിക്കണം. ഒരു റൂട്ടിൽ അഞ്ച് ബസുകളുണ്ടെങ്കിൽ ഓരോ ദിവസം ഒരോ ബസായിരിക്കണം രാത്രി സർവീസ് നടത്തേണ്ടത്. ഒരോ സ്ഥലത്തും ആർടിഒമാർ ഇടപെട്ട് രാത്രി ഒമ്പതുവരെ യാത്ര ഉറപ്പാക്കണം. ട്രിപ്പ് റദ്ദാക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News