ജൂനിയർ ഡോക്ടർമാരുടെ ജോലിഭാരം പരിഹരിക്കാൻ മാനുവൽ പരിഷ്കരിക്കും
തിരുവനന്തപുരം> ജൂനിയർ ഡോക്ടർമാരുടെ അധിക ജോലിഭാരം പരിഹരിക്കാൻ മാനുവൽ പരിഷ്കരിക്കാൻ സർക്കാർ നിർദേശം നൽകി. മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാരും ഹൗസ് സർജൻമാരും അധിക ജോലി ഭാരം അനുഭവിക്കുകയാണെന്ന പരാതി പരിഹരിക്കാൻ പിജി വിദ്യാർഥികളുടെയും ഹൗസ് സർജൻമാരുടെയും മാനുവൽ പരിഷ്കരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർനടപടികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച് കേരള ആരോഗ്യസർവകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. Read on deshabhimani.com