മാർ റാഫേൽ തട്ടിൽ പൗരസ്ത്യ
സഭകൾക്കായുള്ള കാര്യാലയ അംഗം



കൊച്ചി സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ് മാർ റാഫേൽ തട്ടിലിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.  വിവിധ രാജ്യങ്ങളിൽനിന്നുള്ള ഒമ്പതു ബിഷപ്പുമാരെക്കൂടി കാര്യാലയത്തിലെ അംഗങ്ങളായി നിയമിച്ചിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളിൽപ്പെട്ട വ്യക്തിസഭയുടെ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ മാർപാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്. കർദിനാൾ ക്ലൗദിയോ ഗുജറോത്തിയാണ് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റ്.   Read on deshabhimani.com

Related News