മറയൂരില്‍ 66.11 ടണ്‍ ചന്ദനം ഇ ലേലത്തിന്



മറയൂർ രാജ്യത്തെ ഏറ്റവും വലിയ ചന്ദനലേലമായ മറയൂർ ചന്ദന ഇ ലേലത്തിന്‌ ഇത്തവണ 66.11 ടൺ ചന്ദനം തയ്യാറായി. ചൈനബുദ്ധ, പാഞ്ചം, ചന്ദനപ്പൊടി, ഗാദ്ബാട് ല, ജെയ്പൊഗൽ എന്നീ വിഭാഗത്തിലാണ് ഏറ്റവും അധികം ചന്ദനത്തടികൾ ലേലത്തിന്‌ ഒരുക്കിയത്. ഡിസംബർ 19നും 20നും നാലുഘട്ടങ്ങളായാണ് ലേലം. സ്വകാര്യഭൂമിയിൽനിന്ന് ലഭിച്ച 40 കർഷകരുടെ മരങ്ങളാണ് ചെത്തി വൃത്തിയാക്കി ക്ലാസുകൾ തിരിച്ച് വിവിധ ലോട്ടുകളിലാക്കി ലേലത്തിന് എത്തിച്ചത്.  ലേലം പൂർത്തിയായാലുടൻ  ഉടമസ്ഥർക്ക് പണം ലഭ്യമാക്കും. സംസ്ഥാനത്ത് ചന്ദനകൃഷി വ്യാപിപ്പിക്കുകയാണ് ലേലത്തിന്റെ  ലക്ഷ്യമെന്ന് മറയൂർ ചന്ദന ഡിവിഷൻ ഡിഎഫ്ഒ പിജെ സുഹൈബ് പറഞ്ഞു. Read on deshabhimani.com

Related News