മറിയാമ്മ ഉമ്മനെ തള്ളി സതീശൻ



കോട്ടയം സോളാർ ആരോപണമുയർന്ന സമയത്ത്‌ അടുപ്പക്കാരടക്കം ആരും തിരിഞ്ഞുനോക്കിയില്ലെന്ന ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. പാർടി ഒരുതരത്തിലും സോളാർ ആരോപണവിധേയരെ മോശക്കാരായി ചിത്രീകരിച്ചിട്ടില്ലെന്ന്‌ സതീശൻ പറഞ്ഞു. കോട്ടയത്ത്‌ മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവനേതാക്കളാരും കുടുംബത്തെ ആശ്വസിപ്പിക്കാൻ വന്നില്ലെന്ന്‌ മറിയാമ്മ ഉമ്മൻ പറഞ്ഞത്‌ ചൂണ്ടിക്കാട്ടിയപ്പോൾ അവരങ്ങനെ പറഞ്ഞതായി അറിയില്ലെന്നും താൻ യുവനേതാവല്ലെന്നുമായിരുന്നു സതീശന്റെ പ്രതികരണം. Read on deshabhimani.com

Related News