‘ദ ഹിന്ദു’ തിരുത്തി ; മലയാള മാധ്യമങ്ങളോ ?



തിരുവനന്തപുരം മുഖ്യമന്ത്രിയുടേതല്ലാത്ത പരാമർശം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ ഖേദം പ്രകടിപ്പിച്ചു. എന്നാൽ, അതേ പരാമർശം പ്രസിദ്ധീകരിക്കുകയും തുടർവാർത്തകൾ നൽകുകയും ചെയ്‌ത മലയാള മാധ്യമങ്ങൾക്ക്‌ അവിടെയും മിണ്ടാട്ടമില്ല. മലപ്പുറം ജില്ലയിൽനിന്ന് സ്വർണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവർത്തനത്തിന്‌ ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ്‌ ‘ദ ഹിന്ദു’ അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്‌. മുഖ്യമന്ത്രി പറയാത്ത കാര്യം ഉൾപ്പെട്ടെന്ന്‌ പ്രസ്‌ സെക്രട്ടറി കത്തയച്ച ഉടൻ ‘ദ ഹിന്ദു’ തിരുത്തുനൽകി. സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ്‌ സംഭവിച്ചതെന്നും അതിൽ ഖേദിക്കുന്നതായും പത്രം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ വാചകങ്ങളെന്ന പേരിൽ ഇത്‌ പ്രസിദ്ധീകരിച്ച്‌ വിവാദമാക്കാനാണ്‌ മലയാള മാധ്യമങ്ങൾ ശ്രമിച്ചത്‌. ഒരു പ്രദേശത്തെയും ഒരു മതവിഭാഗത്തെയും മുഖ്യമന്ത്രി അപമാനിച്ചെന്ന രീതിയിൽ വാർത്തയും ചർച്ചയും കൊഴുപ്പിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഐ എമ്മിനുമെതിരെ വലിയ പ്രചാരണം നടത്തി. 
 സാഹചര്യം മുതലെടുത്ത്‌ ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനും ചേരിതിരിവ്‌ സൃഷ്ടിക്കാനും വർഗീയ ശക്തികൾക്ക്‌ ആയുധംകൊടുക്കാനുമുള്ള നീക്കവുമാണ്‌ നടന്നത്‌.  വാർത്ത തെറ്റാണെന്ന്‌ ബോധ്യമായിട്ടും തിരുത്താതെ അടുത്ത കള്ളത്തിൽ കിടന്ന്‌ ഉരുളാനാണ്‌ അവർക്കിഷ്‌ടം. അന്വേഷണ വിവാദം ഒത്തില്ല ; ‘വ്യാജ’ന് ഹാലിളകി പി വി അൻവറിന്റെ വാർത്താസമ്മേളനം ദേശാഭിമാനി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്‌ സിപിഐ എം അന്വേഷിക്കുന്നു എന്ന വ്യാജവാർത്ത പൊളിഞ്ഞതോടെ ഹാലിളകി മനോരമയിലെ ‘വ്യാജൻ’. സിപിഐ എം ഒരു അന്വേഷണവും നടത്തുന്നില്ലെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിറക്കിയിട്ടും വ്യാജന്റെ നുണഫാക്‌ടറിയുടെ പ്രവർത്തനം നിന്നിട്ടില്ല. ദേശാഭിമാനി വാർത്ത പരിശോധിക്കണമെന്ന്‌ ചില സെക്രട്ടറിയറ്റ്‌ അംഗങ്ങൾക്ക്‌  അഭിപ്രായമുണ്ടെന്നായി പുതിയ മെഴുകൽ. ഒപ്പം ‘ദ ഹിന്ദു’ പത്രത്തിന്റെ ഖേദപ്രകടനത്തിലെ പ്രധാനഭാഗം ദേശാഭിമാനി നൽകിയില്ലെന്നും തട്ടിവിട്ടു. ‘ദ ഹിന്ദു’ പത്രത്തിന്റെ ഖേദപ്രകടനത്തിലെ പ്രസക്തഭാഗം ദേശാഭിമാനി മലയാളം അറിയാവുന്നവർക്ക് വായിക്കാനാകുംവിധം നന്നായി നൽകിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എന്നപേരിൽ തങ്ങൾ കൊടുത്ത വാർത്ത അദ്ദേഹം പറഞ്ഞതല്ല എന്നതാണ്‌ ആ വിശദീകരണം. ദേശാഭിമാനിയുടെ പ്രചാരണപ്രവർത്തന ഘട്ടത്തിൽ മനോരമ കാട്ടുന്ന ഈ വെപ്രാളം എന്തിനാണെന്ന്‌ എല്ലാവർക്കും മനസിലാകും. മനോരമയുടെ സർക്കുലേഷനിലുണ്ടായ ഇടിവും വരിക്കാരുടെ കണക്കെടുക്കുന്ന എബിസിയിൽ (ഓഡിറ്റ്‌ ബ്യൂറോ സർക്കുലേഷൻ) ചേരുന്നില്ലെന്ന തീരുമാനവും ഇതിനോട്‌ കൂട്ടിവായിക്കണമെന്ന്‌ മാത്രം. Read on deshabhimani.com

Related News