എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് എന്‍ഐസിയു നവീകരിക്കുന്നു; മൂന്നാഴ്ച അടച്ചിടും
കൊച്ചി> എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളുടെ ഐസിയു (എന്‍ഐസിയു) താല്‍ക്കാലികമായി പ്രവര്‍ത്തിക്കില്ലെന്ന് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍ അറിയിച്ചു. അഗ്‌നിസുരക്ഷാ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുമാണ് ഐസിയു അടയ്ക്കുന്നത്. മൂന്നാഴ്ചയെങ്കിലും എടുക്കും. സമീപ ആശുപത്രികളില്‍ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെയും മറ്റ് നവജാതശിശുക്കളെയും ഈ കാലയളവില്‍ റഫര്‍ ചെയ്യരുതെന്ന് സൂപ്രണ്ട് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. Read on deshabhimani.com