അഭിനയം മീനയ്‌ക്ക് ‘കുടുംബകാര്യം’
പാലക്കാട് തിലകൻ സംവിധാനം ചെയ്ത ‘ഫസഹ്' നാടകത്തിലെ കുസൃതിക്കാരിയായ കുൽസുമ്പിയെ അത്രയെളുപ്പം നാടകാസ്വാദകർ മറക്കില്ല. ഈ കഥാപാത്രത്തിന് മിഴിവേകിയത് മീന ഗണേഷാണ്. നാടകത്തിനുപുറമേ ഇരുന്നൂറിലേറെ സിനിമകളിലും അവർ തിളങ്ങി. ചെറുപ്പം മുതൽ കണ്ടുവളർന്ന അഭിനയ മേഖലതന്നെ ജീവിതത്തിലുടനീളം കൂടെക്കൊണ്ടുനടന്നു. നാടകാഭിനയത്തിൽ തുടങ്ങി, നാടക ട്രൂപ്പുണ്ടാക്കി, പിന്നീട് സിനിമയിലെത്തിയ അഭിനേത്രിയാണ് മീന. കുട്ടിക്കാലം മുതൽ ദേശത്തെ സമിതികളിലെ നാടകങ്ങളിൽ അഭിനയിക്കും. അച്ഛൻ കെ പി കേശവൻനായർ എം ജി ആറിന്റെ ഉൾപ്പെടെ സിനിമകളിൽ അഭിനയിച്ചിരുന്നു. പാലക്കാട് കല്ലേക്കുളങ്ങരയിലാണ് ജനനം. മീനാക്ഷി എന്നായിരുന്നു ആദ്യകാല പേര്. പിന്നീട് കെ പി മീനയായി, വിവാഹശേഷം മീന ഗണേഷും. ഭർത്താവ് എ എൻ ഗണേഷും അഭിനേതാവാണ്. വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, മീശമാധവൻ, പുനരധിവാസം, പിൻഗാമി, കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി, നന്ദനം, മുഖചിത്രം, സെല്ലുലോയ്ഡ് എന്നിവയാണ് പ്രധാന സിനിമകൾ. പി എ ബക്കറിന്റെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലും അഭിനയിച്ചു. എത്ര സിനിമകളിലും നാടകങ്ങളിലും മീന അഭിനയിച്ചെന്ന് ചോദിച്ചാൽ ഉത്തരമില്ല. ‘ഫസഹ്' എന്ന നാടകം മുന്നൂറിലേറെ വേദികളിൽ അവതരിപ്പിച്ചു. 1965ൽ എ എൻ ഗണേഷിനെ പരിചയപ്പെട്ടു. ആറ് വർഷംനീണ്ട പ്രണയത്തിനൊടുവിൽ 1971ൽ വിവാഹം. വിവാഹശേഷം ഷൊർണൂരിൽ ‘പൗർണമി കലാമന്ദിർ' എന്ന പേരിൽ നാടകസമിതി ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സമിതി പിരിച്ചുവിട്ടു. പിന്നീട് മറ്റു സമിതികൾക്കുവേണ്ടി ഗണേഷ് നാടകം എഴുതി, മീന അഭിനയിച്ചു. കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്‌സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളിൽ അഭിനയിച്ചു. നിരവധി റേഡിയോ നാടകങ്ങൾക്കും ശബ്ദം നൽ. Read on deshabhimani.com