എംജി തെരഞ്ഞെടുപ്പ്‌: സെന്റ്‌ അലോഷ്യസിലും എസ്‌എഫ്‌ഐ



ആലപ്പുഴ > എംജി യൂണിവേഴ്സിറ്റിയിൽ ആലപ്പുഴ ജില്ലയിലെ ഏക കോളേജായ എടത്വ സെന്റ്‌ അലോഷ്യസിൽ ജനറൽ സീറ്റുകളിൽ സെക്കൻഡ്‌ പിജി റെപ്പ്‌ ഒഴികെ എസ്‌എഫ്‌ഐ തൂത്തുവാരി. ആദർശ് എ റെജിയാണ്‌ ചെയർപേഴ്സൺ. സെൻ സന്തോഷ് ജനറൽ സെക്രട്ടറി- എ ഹരിപ്രിയ (വൈസ്‌ചെയർപേഴ്സൺ-), അർജുൻ സുരേഷ്, ഗൗരി ഗോപകുമാർ (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ), ചിറയിൽ ദേവ് സുധ (മാഗസിൻ എഡിറ്റർ), എ അർച്ചന (ആർട്സ് ക്ലബ് സെക്രട്ടറി), ജീതുമോൾ ജിജി, അമീഷ കൃഷ്‌ണൻ (വനിതാ പ്രതിനിധി), അശ്വിൻ ജയദീപ്, അഞ്‌ജന സലീൻ, മെറിൻ ലാലിച്ചൻ (വിദ്യാർഥി പ്രതിനിധികൾ) എന്നിവരാണ് മറ്റ്‌ ഭാരവാഹികൾ. Read on deshabhimani.com

Related News