മിനിമം മാർക്ക്‌ വിജ്ഞാപനമിറങ്ങി ;നന്നായി പഠിച്ചേ പറ്റൂ



തിരുവനന്തപുരം സംസ്ഥാന സിലബസിൽ സ്‌കൂൾ പരീക്ഷകളിൽ മിനിമം മാർക്ക്‌ നിർബന്ധമാക്കി.  എട്ട്‌, ഒമ്പത്‌ ക്ലാസ്സുകളിൽ ഓൾ പാസ്സ്‌ ഉണ്ടാകില്ലെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ വിജ്ഞാപനമിറക്കി. വിജയിക്കാൻ 30 ശതമാനം മാർക്ക്‌ വേണം. പത്താം ക്ലാസ്സിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക്‌ ലഭിച്ചങ്കിലേ വിജയിക്കൂ. ആദ്യഘട്ടമായി ഈ വർഷം എട്ടാം ക്ലാസ്സിൽ മിനിമം മാർക്ക്‌ നടപ്പാക്കും. മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തും. കോഴ്‌സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് പുനഃപരീക്ഷയുണ്ടാകും. അടുത്ത വർഷം ഒമ്പതിലും മിനിമം മാർക്ക്‌ പ്രാബല്യത്തിൽ വരും. 2026-–-27ൽ എസ്‌എസ്‌എൽസി പരീക്ഷയിലും ഇത്‌ ബാധകമാക്കും. മെയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ്‌ തീരുമാനം. നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡം പുറപ്പെടുവിക്കും. ഇതിന്റെ ആദ്യ പടിയായി ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും. Read on deshabhimani.com

Related News