'മിന്നല്‍ മുരളി' സിനിമാ ചിത്രീകരണത്തിന് സംരക്ഷണമൊരുക്കും: ഡിവൈഎഫ്ഐ



കൊച്ചി> 'മിന്നല്‍ മുരളി' സിനിമയുടെ ചിത്രീകരണത്തിന് സംരക്ഷണമൊരുക്കുമെന്ന് ഡിവൈഎഫ്ഐ. സാംസ്‌കാരിക കേരളത്തിന് അപമാനമായ സംഭവമാണ് കാലടി മണപ്പുറത്ത് നടന്നത്.  തീവ്രഹിന്ദുത്വ വര്‍ഗീയവാദികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ക്രിമിനലുകളാണ് ആക്രമിച്ചത്. സമാധാനപരമായ പ്രദേശത്ത് വര്‍ഗീയ വേര്‍തിരിവുണ്ടാക്കുക എന്നതാണ് അക്രമകാരികളുടെ ലക്ഷ്യം. ക്ഷേത്രഭാരവാഹികളുടെ അനുവാദത്തോടെ പഞ്ചായത്തിനെയും വിവരം അറിയിച്ചാണ് സിനിമാ ചിത്രീകരണം നടന്നത്. പെരിയാറിന്റെ തീരങ്ങളില്‍ മുമ്പും സിനിമകളുടെ ചിത്രീകരണം നടന്നിട്ടുണ്ട്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ മാറുന്ന മുറയ്ക്ക് ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് സ്ഥലം സന്ദര്‍ശിച്ച് പറഞ്ഞു.  വര്‍ഗീയശക്തികള്‍ക്ക് കടന്നുവരാനാകാത്ത പ്രതിരോധം തീര്‍ക്കാന്‍ ഡിവൈഎഫ്ഐ ഉണ്ടാകുമെന്നും സതീഷ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. പ്രിന്‍സി കുര്യാക്കോസ്, സെക്രട്ടറി അഡ്വ. എ എ അന്‍ഷാദ്, എം എ ഷെഫീഖ്, സി വി സജേഷ്, സുമിന്‍ലാല്‍ - ഇഗ്‌നേഷ്യസ്, ക്ഷേത്രം ഭാരവാഹി ജയന്‍ എന്നിവര്‍ ഒപ്പമുണ്ടായി.   Read on deshabhimani.com

Related News