പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പോക്സോ കേസിൽ ദമ്പതികൾ അറസ്റ്റിൽ
തിരുവനന്തപുരം > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദമ്പതികൾ പീഡിപ്പിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ആറ്റിങ്ങൽ സ്വദേശി ശരത്, ഭാര്യ നന്ദ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരത്തും ഭാര്യ നന്ദയും ആസൂത്രണം ചെയ്താണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. പ്രതികൾക്കെതിരെ പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തെന്ന് ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Read on deshabhimani.com