ഏഴ് പേർക്കെതിരെ പരാതി നൽകി നടി മിനു മുനീർ



കൊച്ചി > മണിയൻപിള്ള രാജു, ജയസൂര്യ ഉൾപ്പെടെയുള്ള ഏഴു പേർക്കെതിരെ പരാതി നൽകി നടി മിനു മുനീർ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അ‌ന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അ‌ന്വേഷണസംഘത്തിനാണ് പരാതി നൽകിയിരിക്കുന്നത്. നടൻമാരായ ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കും പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, ലോയേഴ്‌സ്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റും പ്രൊഡ്യൂസറുമായ അഡ്വ. വി എസ്‌ ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് പരാതി. ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിൽ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നാണ് പരാതിയിൽ പറയുന്നത്. നടൻമാർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ഫെയ്‌സ്ബുക് കുറിപ്പിലൂടെയും ചാനലുകളിലൂടെയുമായിരുന്നു മിനുവിന്റെ പ്രതികരണം. ജോലി തുടരാൻ ശ്രമിച്ചെങ്കിലും ബുദ്ധിമുട്ട്‌ സഹിക്കാനാകാതെയാണ്‌ സിനിമ വിട്ട്‌ ചെന്നൈയിലേക്ക്‌ പോയതെന്ന്‌ മിനു പറഞ്ഞിരുന്നു. 2008ൽ തിരുവനന്തപുരത്ത്‌ നടന്ന ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്. മുകേഷ്‌ ഫോണിലൂടെ മോശമായി സംസാരിച്ചു. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിനായി ഇടവേള ബാബുവിനെ ഫോൺ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഫ്ലാറ്റിൽ ചെന്നപ്പോഴായിരുന്നു ദുരനുഭവം. ഒരുമിച്ച്‌ വാഹനത്തിൽ സഞ്ചരിച്ചപ്പോഴാണ്‌ മണിയൻപിള്ള രാജു മോശമായി സംസാരിച്ചതെന്നും മിനു മുനീർ പറഞ്ഞു. Read on deshabhimani.com

Related News