ആലുവയിൽ നിന്ന്‌ കാണാതായ പെൺകുട്ടികളെ കണ്ടെത്തി



ആലുവ > തോട്ടക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു കുട്ടികളെ കാണാതായത്‌.  15, 16, 18 വയസ്സ് പ്രയമുള്ള കുട്ടികളെയാണ്‌ കാണാതായത്‌. പുലര്‍ച്ചെ 4.30-ഓടെയാണ് പെണ്‍കുട്ടികളെ കാണാതായ വിവരം സ്ഥാപനത്തിലുള്ളവർ അറിയുന്നത്. തുടർന്ന്‌ സിസിടിവി പരിശോധനയിലാണ്‌ പെൺകുട്ടികൾ പുറത്തേക്ക്‌ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടത്‌. പുലർച്ചെ 12.30 നാണ്‌ മൂന്ന് പെണ്‍കുട്ടികളും പുറത്തേക്ക് പോകുന്നതായി കണ്ടത്‌. Read on deshabhimani.com

Related News