എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാം: മകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി> എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്‌കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. എം എം ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സിന്റെ ഹര്‍ജി തള്ളി. മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടു നല്‍കണമെന്നാണ് ആശാലോറന്‍സിന്റെ ഹര്‍ജിയിലെ ആവശ്യം. ആദ്യം നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്. പിതാവിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം വൈദ്യ പഠനത്തിനായി വിട്ടു നല്‍കിയത് എന്നാണ് മകന്‍ എം എല്‍ സജീവന്‍ കോടതിയിയെ അറിയിച്ചിട്ടുള്ളത് Read on deshabhimani.com