മൊബൈൽ സിനിമയുമായി 
കാസർകോട്ടുകാരി



തിരുവനന്തപുരം മൊബൈൽ ഫോൺ സിനിമയുമായി കാസർകോട്ടുകാരി കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്‌എഫ്‌കെ) എത്തുന്നു. കാമദേവൻ നക്ഷത്രം കണ്ടു എന്ന സിനിമ മലയാളം സിനിമ ടുഡേയിൽ പ്രദർശിപ്പിക്കും. കൊന്നക്കാട്‌ സ്വദേശിനിയായ ആദിത്യ ബേബിയാണ്‌ കഥയും സംവിധാനവും. പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥിനിയാണ്‌. ആദിത്യ അഭിനയിച്ച ‘നീലമുടി’ കഴിഞ്ഞവർഷം ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.  സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ ബിരുദവിദ്യാർഥിയായിരുന്ന കാലത്തെ സഹപാഠികളും അധ്യാപകനും ഉൾപ്പെടെയുള്ളവരാണ്‌ ചിത്രത്തിലെ അഭിനേതാക്കൾ. തുടക്കത്തിൽത്തന്നെ മൊബൈൽ ഫോണിൽ സിനിമ എടുക്കാമെന്ന്‌ തീരുമാനിച്ചിരുന്നു. ഐ ഫോണാണ്‌ ഉപയോഗിച്ചത്‌. ഒരു മണിക്കൂർ 20 മിനിട്ടാണ്‌ ചിത്രം. അമിത ലൈംഗികാസക്തിയുള്ള യുവാവിന്റെ അടുക്കൽ ഒരു പെൺകുട്ടി എത്തിപ്പെടുന്നതും അനന്തരസംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഒരു നാടക‘കമ്പനി’യിൽനിന്നാണ്‌ സിനിമ പിറന്നതെന്നും ആദിത്യ പറഞ്ഞു. ശരത്ത്‌കുമാറാണ്‌ തിരക്കഥ. അതുൽ സിങ്‌, ന്യൂട്ടൺ തമിലരശൻ എന്നിവരാണ്‌ നിർമാതാക്കൾ. Read on deshabhimani.com

Related News