വിമാനത്തിന് ‘തീ ’ പിടിച്ചാലും അണയ്ക്കും

കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചതിന്റെ മോക്ഡ്രിൽ


കണ്ണൂർ>  വിമാനത്തിന് തീപിടിച്ചാൽ നടത്തേണ്ട രക്ഷാപ്രവർത്തനവുമായി  മോക്ഡ്രിൽ. വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീപിടിപ്പിച്ചായിരുന്നു  വിമാനത്താവളത്തിലെ മോക്ഡ്രിൽ.  ഡിജിസിഎ നിർദേശമനുസരിച്ച് രണ്ടു വർഷത്തിലൊരിക്കലാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എയർക്രാഫ്റ്റ് എമർജൻസി മോക്ഡ്രിൽ നടത്തുന്നത്.    ജില്ലാ ഭരണകൂടം, പൊലീസ്, അഗ്നിരക്ഷാ സേന, എയർപോർട്ട് അതോറിറ്റി, സിഐഎസ്എഫ്, ഇൻഡിഗോ എയർലൈൻസ്, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയായിരുന്നു മോക്ഡ്രിൽ. Read on deshabhimani.com

Related News