പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു, മാനേജർ ജോഷിക്ക്‌ പതിമൂന്നരവർഷം കഠിനതടവ്‌



കൊച്ചി>പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു.  പെരുമ്പാവൂർ പോക്സോ കോടതിയാണ്‌ വെറുതെ വിട്ടത്‌.   മോൻസൺ മാവുങ്കലിന്റെ മാനേജറായിരുന്ന ജോഷി  കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി. ഒന്നാം പ്രതിയായിരുന്ന ജോഷി പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും മോൻസൺ മൂടിവെക്കുകയായിരുന്നു.  മോൻസൺ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയത്‌. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് നിലവിൽ മോൻസൺ മാവുങ്കൽ. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ 2 പോക്സോ കേസുകളുമുണ്ട്. ഇതിൽ ആദ്യ കേസിലാണ് ശിക്ഷിക്കപ്പെട്ടത്.  മോൻസൺ മാവുങ്കലിന്റെ 
മാനേജർക്ക്‌ പതിമൂന്നരവർഷം കഠിനതടവ്‌ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ മാനേജരും മേക്കപ്പ്‌മാനുമായ കെ ജെ ജോഷിക്ക്‌ പോക്സോ കേസിൽ പതിമൂന്നരവർഷം കഠിനതടവും പിഴയും. പെരുമ്പാവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ദിനേശ്‌ എം പിള്ളയാണ്‌ പതിമൂന്നരവർഷം കഠിനതടവിന്‌ ഇയാളെ ശിക്ഷിച്ചത്‌. 35,000 രൂപ പിഴയും അടയ്‌ക്കണം. കേസിലെ ഒന്നാംപ്രതിയാണ്‌ ഇയാൾ. ബലാത്സംഗത്തിന്‌ പത്തുവർഷം, വിവസ്‌ത്രയാക്കിയതിന്‌ മൂന്നുവർഷം, ഭീഷണിപ്പെടുത്തിയതിന്‌ ആറുമാസം എന്നിങ്ങനെയാണ്‌ ശിക്ഷ. കുട്ടിയുടെ മൊഴിയാണ്‌ കോടതി പ്രധാനമായും പരിഗണിച്ചത്‌. സംഭവദിവസം സ്ഥലത്തില്ലായിരുന്നെന്ന്‌ പ്രതി വാദിച്ചെങ്കിലും തെളിയിക്കാനായില്ല. കേസിൽ രണ്ടാം പ്രതിയായ മോൻസനെ വെറുതെവിട്ടു. എന്നാൽ, ഇതേ പെൺകുട്ടിയെ ബലാത്സംഗംചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനാൽ മോൻസന്‌ പുറത്തിറങ്ങാനാകില്ല. 2019ൽ മോൻസണിന്റെ വസതിയിലാണ്‌ കേസിനാസ്പദമായ സംഭവം. വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെയാണ്‌ ജോഷി പീഡിപ്പിച്ചത്‌. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതാണ്‌ മോൻസണിന്റെ പേരിലുള്ള കുറ്റം. ഇതേ പെൺകുട്ടിയെ ബലാത്സംഗംചെയ്ത്‌ ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രം നടത്തിക്കുകയും ചെയ്ത കേസിൽ 2023 ജൂൺ 17ന്‌ എറണാകുളം പോക്സോ കോടതി മോൻസന്‌ മൂന്നു ജീവപര്യന്തവും 5.25 ലക്ഷം രൂപ പിഴയും നേരത്തേ വിധിച്ചിരുന്നു. തുടർവിദ്യാഭ്യാസം, കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്‌ പരിഹാരം എന്നീ വാഗ്‌ദാനങ്ങൾ നൽകി കബളിപ്പിച്ചായിരുന്നു പീഡനം. Read on deshabhimani.com

Related News