പാണക്കാട് തങ്ങളുടെ മകനുനേരെ ലീഗ് ഹൗസില്‍ കൊലവിളിയും അസഭ്യവര്‍ഷവും



കോഴിക്കോട് > പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെ മകന് ലീഗ് പ്രവര്‍ത്തകന്റെ ഭീഷണിയും കൊലവിളിയും. ലീഗ് ഹൗസില്‍  ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് നേരയൊണ് വധഭീഷണിയും തെറിവിളിയുമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു സംഭവം. റാഫി പുതിയകടവ് എന്ന പ്രവര്‍ത്തകന്‍ അടിക്കാനെന്ന മട്ടില്‍ 'കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാന്‍ നീയാരടാ' എന്നും പറഞ്ഞ്  അസഭ്യവിളിയോടെ പാഞ്ഞടുക്കുകയായിരുന്നു. ലീഗ് ഹൗസിലെ പ്രവര്‍ത്തകര്‍ ഇളാളെ പിടിച്ചുമാറ്റി. ഇതോടെ വാര്‍ത്താ സമ്മേളനം അലങ്കോലപ്പെട്ടു. പാലാരിവട്ടം പാലം അഴിമതിയിലെ പണം ചന്ദ്രികയ്ക്ക് നല്‍കി വെളിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസിലെ  ലീഗ് വാദം നിരത്താനായിരുന്നു വാര്‍ത്താ സമ്മേളനം. കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ ക്കൊപ്പമാണ് ചന്ദ്രിക നടത്തിപ്പിന്റെ ചുമതലയുള്ള മുഈന്‍ അലി തങ്ങളും ലീഗ്ഹൗസില്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. എല്ലാത്തിനും ഉത്തരവാദി  കുഞ്ഞാലിക്കുട്ടി: മുഈന്‍ അലി 40 വര്‍ഷമായി ലീഗിന്റെ സാമ്പത്തിക കാര്യങ്ങള്‍ മുഴുവന്‍  കൈകര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈന്‍ അലി തങ്ങള്‍. തെരഞ്ഞെടുപ്പ്,  പാര്‍ടി പ്രവര്‍ത്തനം എന്നിവക്കെല്ലൊം  സാധാരണ പ്രവര്‍ത്തകര്‍ നല്‍കുന്ന പണം പോലും കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്.  തങ്ങള്‍ കുടുംബത്തിലെ ആരും പണം കൈകാര്യം ചെയ്യാറില്ല.  ചന്ദ്രികയില്‍ കുഞ്ഞാലിക്കുട്ടിയുടെ നോമിനായ ഫിനാന്‍സ് ഡയറക്ടറെ  നിയമിച്ചാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. 12 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ചന്ദ്രികയ്ക്കുള്ളത്. ഇത് മുഴവന്‍ കഴിവുകെട്ട ഫിനാന്‍സ് ഡയറക്ടറെകൊണ്ടുണ്ടായതാണ്. എന്നാല്‍ ഇയാളെ പുറുത്താക്കാന്‍  കുഞ്ഞാലിക്കുട്ടി തയ്യാറായിട്ടില്ലെന്നും മുഈന്‍ അലി പറഞ്ഞു. ഈ സാമ്പത്തിക പ്രയാസത്തിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്തിലാണ് തന്റെ ഹൈദരലി തങ്ങള്‍ പിതാവ് രോഗിയായത്.  ലീഗിലെ  വണ്‍മാന്‍ഷോ അവസാനിപ്പിക്കണം. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് എന്‍ഫോഴ്സമെന്റ് ഡയറക്‌റേറ്റ് ഹൈദരലി ശിഹാബ് തങ്ങളെ ചൊദ്യം ചെയ്യുന്ന സ്ഥിതിവരെയെത്തി. ഇതിന്റെയെല്ലാം ഉത്തരവാദി കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈന്‍ അലി തങ്ങള്‍ പറഞ്ഞു. ഇത് പറയുന്നതിനിടെയായിരുന്നു ഭീഷണി യുമായി ലീഗ് പ്രവര്‍ത്തകനെത്തിയത്. തുടര്‍ന്ന് ലീഗ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴും ഭീഷണി ആവര്‍ത്തിച്ചതിനാല്‍ സാധിച്ചില്ല. Read on deshabhimani.com

Related News