മഞ്ചേരിയിൽ എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ; സാംപിൾ പരിശോധനയ്ക്കയച്ചു



മലപ്പുറം> വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ എംപോക്സ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോഗലക്ഷണങ്ങളുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്. സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് ആശുപത്രിയിൽ എത്തിയത്. പനിയും കൈയ്യിൽ ചിക്കൻപോക്സിന് സമാനമായ തടിപ്പും ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് എംപോക്സ് ലക്ഷണങ്ങളാണോ എന്ന സംശയത്തിൽ സാംപിളുകൾ പരിശോധനയ്ക്കയച്ചത്. Read on deshabhimani.com

Related News