വീണ്ടും ചരിത്രംകുറിച്ച്‌ വിഴിഞ്ഞം ; എംഎസ്‌സിയുടെ ക്ലോഡ്‌ ജിറാൾട്ടറ്റ്‌ എത്തുന്നു



തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്ക്‌ എംഎസ്‌സിയുടെ കൂറ്റൻ മദർഷിപ് ക്ലോഡ്‌ ജിറാൾട്ടറ്റ്‌ എത്തുന്നു. ഇത്രയും വലിയ ചരക്കുകപ്പൽ ആദ്യമായാണ്‌ രാജ്യത്തെ ഒരു തുറമുഖത്ത്‌ അടുക്കുന്നത്‌. 399 മീറ്റർ നീളവും 61 മീറ്റർ വീതിയും 24116 ടിഇയു കണ്ടെയ്‌നർ വഹിക്കാനുള്ള ശേഷിയുണ്ട്‌. മലേഷ്യയിൽനിന്ന്‌ പോർച്ചുഗലിലേക്ക്‌ പോകുന്ന വഴിയേയാണ്‌ കപ്പൽ വിഴിഞ്ഞത്ത്‌ അടുക്കുന്നത്‌. ഇതിന്റെ ഡ്രാഫ്‌റ്റ്‌ 16.7 മീറ്ററാണ്‌. രണ്ടുദിവസത്തിനകം കപ്പൽ എത്തിയേക്കും.  എംഎസ്‌സിയുടെ മറ്റൊരു കപ്പലായ സുവാപെ ബുധനാഴ്‌ച തീരത്തടുക്കും. കെയ്‌ലി പോയശേഷമായിരിക്കും ഇതിന്റെ ബർത്തിങ്ങെന്ന്‌ തുറമുഖ അധികൃതർ പറഞ്ഞു.   Read on deshabhimani.com

Related News