എം ടിയും അക്കിത്തവും ഒറ്റഫ്രെയിമിൽ; ഓർമച്ചിത്രമായി അപൂർവ സംഗമം
പാലക്കാട് > മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമറിയിക്കുകയാണ് കേരളം. നിരവധി പേർ എം ടിയെ കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ ഘട്ടത്തിലാണ് ദേശാഭിമാനി ഫോട്ടോഗ്രാഫറായ ശരത് കൽപ്പാത്തി അപൂർവമായ ഒരു ചിത്രം ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അക്കിത്തം അച്യുതൻ നമ്പൂതിരിയോടൊപ്പമുള്ള എംടിയുടെ ചിത്രമാണ് ശരത് പങ്കുവച്ചിരിക്കുന്നത്. ജ്ഞാനപീഠം നേടിയ അക്കിത്തത്തെ ആദരിക്കാൻ 2020 ഫെബ്രുവരി 10ന് അദ്ദേഹം പഠിച്ച കുമരനല്ലൂർ സ്‌കൂളിൽ ‘അക്കിത്തം അച്യുതം’ പരിപാടിയുടെ ഉദ്‌ഘാടകനായി എം ടി എത്തിയപ്പോൾ എടുത്ത ചിത്രമാണ് ശരത് പങ്കുവച്ചിരിക്കുന്നത്. ‘എംടിയുടെ ഒരു ചിത്രമേ എടുത്തിട്ടുള്ളു’ എന്ന് തുടങ്ങുന്ന ക്യാപ്‌ഷനോടെയാണ് ദേശാഭിമാനി പാലക്കാട് ബ്യൂറോ ഫോട്ടോഗ്രാഫറായ ശരത് ചിത്രം പോസ്റ്റ് ചെയ്തത്. ശരത് കൽപ്പാത്തിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് Read on deshabhimani.com