എം ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
കോഴിക്കോട് > എം ടി വാസുദേവൻനായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യനില കഴിഞ്ഞ ദിവസത്തെ അതേനിലയിൽ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ അറിയിച്ചു. മരുന്നിനോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഐസിയുവിലാണുള്ളത്. ശ്വാസതടസ്സത്തെ തുടർന്ന് 15ന് രാത്രിയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരമായത്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. Read on deshabhimani.com