എംടിയുടെ സംസ്കാരം നാളെ വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ
കോഴിക്കോട്> എം ടി വാസുദേവൻ നായരുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ആശുപത്രിയിൽ നിന്ന് കൊട്ടാരം റോഡിലെ വീട്ടിലെക്ക് കൊണ്ടുപോകും. വൈകുന്നേരം നാല് വരെ വീട്ടിൽ. മന്ത്രി എ കെ ശശീന്ദ്രൻ, ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ എം സ്വരാജ്, മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ഷാഫി പറമ്പിൽ എംപി, സി പി ഐ എം സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ് കുമാർ, ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ, എം എൻ കാരശേരി, കോൺഗ്രസ് നേതാക്കളായ പി എം നിയാസ്, കെ സി അബു എന്നിവർ മരണ വിവരമറിഞ്ഞയുടൻ ആശുപത്രിയിലെത്തി. Read on deshabhimani.com