സീനിയർ ജേണലിസ്റ്റ് ഫോറം നേതാവ് മുഹമ്മദ് സലിം അന്തരിച്ചു



കൊച്ചി> സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന കമ്മിറ്റി അംഗവും ഐ എഫ് ഡബ്ള്യു ജെ വർക്കിങ് കമ്മിറ്റി അംഗവുമായ മുഹമ്മദ് സലിം(74) അന്തരിച്ചു. കാക്കനാട് സഹകരണ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം പട മുകൾ സാറ്റലൈറ്റ് ടൗൺഷിപ്പിലെ വസതിയിൽ രാവിലെ എത്തിച്ചു. ഉച്ചക്ക് ഒരു മണിക്ക് പടമുകൾ ജുമാമസ്ജിദിൽ ഖബറടക്കം. ടെലക്സ് (ബ്യൂറോ ചീഫ്) വീക്ഷണം (സബ് എഡിറ്റര്‍) മംഗളം (കറസ്പോണ്ടന്റ്), ജനയുഗം, മലയാള മണ്ണ് (സ്പെഷല്‍ കറസ്പോണ്ടന്റ്) എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'പാര' രാഷ്ട്രീയ ആക്ഷേപഹാസ്യ മാസികയുടെ കോ-ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ ആയിരുന്നു. അസാധു വിനോദ മാസികയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ‍‍) ഡോ. പി.എ. പരിമള കുമാരിയാണ് ഭാര്യ. മക്കൾ: തന്‍വീര്‍ എം. സലിം (ഫ്ളേവറി, പാലാരിവട്ടം), തസ്‌വീര്‍ എം. സലിം (ദുബൈ). Read on deshabhimani.com

Related News