മുല്ലപ്പെരിയാർ: വെള്ളം 122.65 അടി
കുമളി > വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരവെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനി രാവിലെ ആറിന് 122.65 അടിയെത്തി. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 124.25 അടി വെള്ളം ഉണ്ടായിരുന്നു. മുൻവർഷത്തേക്കാൾ 1.60 അടി കുറവുണ്ട്. ശനി രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 1264 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 462 ഘനയടി വീതം കൊണ്ടുപോയി. Read on deshabhimani.com