മുല്ലപ്പെരിയാറിൽ ജലനിരപ്പ് 123.40 അടി



കുമളി > മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കാലടിയോളം കുറഞ്ഞ് 123.40 അടി എത്തി. വ്യാഴാഴ്ച ജലനിരപ്പ് 123. 65 അടി ആയിരുന്നു. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 534 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1100 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 2.4 മില്ലിമീറ്ററും തേക്കടിയിൽ 4.4 മില്ലിമീറ്ററും കുമളിയിൽ 6 മില്ലിമീറ്ററും മഴപെയ്തു. Read on deshabhimani.com

Related News