മുനമ്പം: പ്രതിപക്ഷ നേതാവ്‌ പറഞ്ഞത്‌ യുഡിഎഫിൽ ചർച്ച ചെയ്‌തിട്ടല്ലെന്ന്‌ ലീഗ്‌



കോഴിക്കോട്‌> മുനമ്പത്തേത്‌ വഖഫ്‌ ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ അഭിപ്രായം യുഡിഎഫിൽ ചർച്ച നടത്തി പറഞ്ഞതല്ലെന്ന്‌ മുസ്ലിംലീഗ്‌ നിയമസഭാകക്ഷി ഉപനേതാവ്‌ എം കെ മുനീർ. വിഷയത്തിൽ ലീഗ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ പ്രതികരിക്കാൻ ഇല്ല. എന്താണ് വിഷയം എന്ന് പറയേണ്ടത് സർക്കാരാണ്‌. പ്രശ്നം പരിഹരിക്കാതെ നിലനിർത്തുന്നതിൽ രാഷ്ട്രീയമുണ്ടെന്നും വാർത്താസമ്മേളനത്തിൽ മുനീർ പറഞ്ഞു. ലീഗും- സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുമായി ചർച്ച നടക്കുകയാണ്. സമസ്തയിൽ ഭിന്നിപ്പില്ല. ലീഗ്‌ നേതൃത്വത്തിൽ സമാന്തര കമ്മിറ്റി രൂപീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ സമസ്ത അവരുടേതായ കമ്മിറ്റികൾ രൂപീകരിക്കുന്നതിൽ എന്താണ് പ്രശ്‌നമെന്നായിരുന്നു മുനീറിന്റെ പ്രതികരണം. Read on deshabhimani.com

Related News