ദുരന്ത ബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളും: കാർഷിക ഗ്രാമ വികസന ബാങ്ക്
കൽപ്പറ്റ > വയനാടിലെ ദുരന്ത ബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്‌പകളാണ് എഴുതിത്തള്ളുന്നത്. ഇതിൽ 52 പേരുടെ 64 വായ്‌പകൾ ഉൾപ്പെടും. 42 കാർഷിക വായ്പകളും ഇരുപത്തിയൊന്ന് റൂറൽ ഹൗസിങ് വായ്പകളും ഒരു കാർഷികേതര വായ്പയും ചേർന്നതാണ് 64 വായ്‌പകൾ. വായ്‌പകൾ എഴുതിത്തള്ളുന്ന കാര്യം സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് സികെ ഷാജി മോഹനാണ് അറിയിച്ചത്. നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ കർഷകരുടെ പ്രമാണങ്ങളടക്കമുള്ള രേഖകൾ തിരികെ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഒരു മാസത്തിനകം വായ്‌പകൾ എഴുതിത്തള്ളുന്ന നടപടികൾ പൂർത്തിയാക്കുമെന്നും ദുരന്ത ബാധിതർക്ക് ധനസഹായം നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. Read on deshabhimani.com