മുണ്ടക്കൈ ദുരന്തം; കുട്ടികളുടെ സ്‌പോൺസർമാരാകം

പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന മുണ്ടക്കൈ ഗവ. എൽപിയിലെയും വെള്ളാർമല ജിവിഎച്ച്എസ്എസിലെയും വിദ്യാർഥികളെ സ്വീകരിക്കുന്ന മേപ്പാടി ഹയർ സെക്കൻഡറി വിദ്യാർഥികൾ ഫോട്ടോ: ബിനുരാജ്‌


കൽപ്പറ്റ > വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിന് സ്‌പോൺസർഷിപ്പ്‌ സ്വീകരിക്കാൻ സർക്കാർ അനുമതിയായി. സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് സ്‌പോൺസർഷിപ്പ്‌ സ്വീകരിക്കാം. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ. സ്പോൺസർഷിപ്പ് ഒറ്റത്തവണ സഹായധനം 18 വയസ്സായശേഷം പിൻവലിക്കാവുന്ന തരത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെയും കുട്ടി യുടെയും പേരിലുള്ള ജോയിന്റ്‌ അക്കൗണ്ടിൽ നിക്ഷേപിക്കും. പലിശ മാസംതോറും കുട്ടിയുടെ അക്കൗണ്ടിലേക്ക്. മാസ സ്പോൺസർഷിപ്പ് കുട്ടിയുടെയും കുട്ടിയെ പരിചരിക്കാൻ ശിശുക്ഷേമസമിതി നിശ്ചയിച്ച രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ്‌ അക്കൗണ്ടിൽ അതത് മാസം നിക്ഷേപിക്കാം. പഠനാവശ്യത്തിനും മറ്റും തുക നൽകാൻ തയ്യാറാകുന്നവർക്ക് സ്പോൺസർഷിപ്പ് ആൻഡ് ഫോസ്റ്റർ കെയർ കമ്മിറ്റിയുടെ അനുമതിയോടെ സ്ഥാപനങ്ങൾക്ക് നേരിട്ടുനൽകാം. Read on deshabhimani.com

Related News