കോൺഗ്രസ് സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനൻ മരിച്ച നിലയിൽ
തിരുവനന്തപുരം> കോൺഗ്രസ് ഭരണസമിതിയിലൂടെ കീഴിലുള്ള മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫയർ സഹകരണ സംഘം പ്രസിഡന്റ് എം മോഹനകുമാറിനെ (മുണ്ടേല മോഹനൻ 62) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട അമ്പൂരി– തേക്ക് പാറ എന്ന സ്ഥലത്ത് റിസോർട്ടിന് പുറകിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹകരണ ബാങ്കിലെ ക്രമക്കേടിനെ തുടർന്ന് ഒളിവിലായിരുന്നു. മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫയർ സഹകരണ സംഘത്തിൽ 24 കോടി രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു. ജനങ്ങളുടെ പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ ഭരണസമിതി പിരിച്ചുവിട്ടു. ഗ്രാമീണ മേഖലയായ അരുവിക്കര പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ നിക്ഷേപങ്ങൾ ഉൾപ്പെടെ കോൺഗ്രസ് ഭരണസമിതി തട്ടിയെടുത്തെന്നാണ് പരാതി. 2004ൽ സംഘം പ്രവർത്തനം ആരംഭിച്ചതു മുതൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണുള്ളത്. Read on deshabhimani.com