മഞ്ഞണിഞ്ഞ്‌ മൂന്നാർ ; താപനില 
പൂജ്യം ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തി

മൂന്നാറിലെ കന്നിമല എസ്റ്റേറ്റിൽ മഞ്ഞുവീഴ്ച ആഘോഷിക്കുന്ന സഞ്ചാരികൾ


മൂന്നാർ തെക്കിന്റെ കശ്മീരായ മൂന്നാർ അതി ശൈത്യത്തിലേക്ക് നീങ്ങുന്നു. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി. മിക്കയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി. കണ്ണൻദേവൻ കമ്പനി ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയത്. സൈലന്റ് വാലി, കുണ്ടള, ലക്ഷ്മി, മൂന്നാർ ടൗൺ, ദേവികുളം ഒഡികെ, കന്നിമല തുടങ്ങിയ പ്രദേശങ്ങളിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മാട്ടുപ്പെട്ടി ആർ ആൻഡ്‌ ഡിയിൽ  -3, രാജമലയിൽ  --7, തെന്മലയിൽ --8 ഡിഗ്രി എന്നിങ്ങിനെയാണ് കുറഞ്ഞ താപനില. എന്നാൽ  പള്ളിവാസൽ എസ്റ്റേറ്റിൽ കുറഞ്ഞ താപനില -15 ഉം വാഗവര എസ്റ്റേറ്റിൽ കുറഞ്ഞ താപനില  11 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയിൽ താപനില കുറഞ്ഞ് മൈനസ് രണ്ട് വരെ എത്തിയിരുന്നു. Read on deshabhimani.com

Related News