യുവാവ്‌ റോഡിൽ മരിച്ച്‌ കിടന്ന സംഭവം കൊലപാതകം; രണ്ട് പേർ പൊലീസ് പിടിയിൽ



കൊച്ചി > എറണാകുളം എളമക്കരയിൽ യുവാവ്‌ റോഡിൽ മരിച്ച്‌ കിടന്നത്‌ കൊലപാതകമെന്ന്‌ സ്ഥിരീകരണം. സംഭവത്തിൽ ഒരാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊല്ലം സ്വദേശി ഷമീറിനെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കസ്സറ്റഡിയിലുള്ളയാൾ തൃപ്പൂണിത്തുറ സ്വദേശിയാണ്‌. തിരുവോണനാളിലാണ്‌ മരോട്ടിച്ചുവട്‌ പാലത്തിന്‌ സമീപത്ത്‌ താമസിക്കുന്ന പ്രവീണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മരോട്ടിച്ചുവട്‌ ഷാപ്പിന് സമീപം മുറിവുകളോടെ പ്രവീണിന്റെ മൃതദേഹം കിടക്കുകയായിരുന്നു. Read on deshabhimani.com

Related News